2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കിളിമാനൂരിലെ ഈട്ടിത്തടി മോഷണം; സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

കിളിമാനൂര്‍: ഈട്ടിത്തടി മോഷണക്കേസില്‍ സി.പി.എം പഞ്ചായത്ത് മെംബറും കൂട്ടാളിയും അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് മെംബറും അടയമണ്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിബുവും കൂട്ടാളി വിനോദുമാണ് പിടിയിലായത്.

കിളിമാനൂര്‍ ബഡ്‌സ് സ്‌കൂളില്‍നിന്ന് ഈട്ടിത്തടികള്‍ മോഷ്ടിച്ചതിന് നേരത്തെ ഷിബുവിനെതിരേ കേസെടുത്തിരുന്നു. ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.

രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ഈട്ടിത്തടികളാണ് പ്രതികള്‍ മുറിച്ചുകടത്തിയത്. ശേഷം മില്ലില്‍നിന്ന് ഇവ മുറിച്ച് ഉരുപ്പടികളാക്കി സുഹൃത്ത് തുളസീധരന്റെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.