2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ഉത്തര്‍പ്രദേശില്‍ ഹരിതവിപ്ലവം

ലക്‌നോ: ലോക ജനസംഖ്യാദിനമായ ഇന്നലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത തീരുമാനം ഇന്ത്യയില്‍ മാത്രമല്ല ലോകരാജ്യങ്ങളില്‍ തന്നെ ശ്രദ്ധേയ നടപടിയായി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിനെ ഹരിത ഭൂമിയാക്കി മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിയാണ് ശ്രദ്ധേയമായത്.
ഇതിന്റെ പ്രചാരണം സജീവമാക്കി സംസ്ഥാനത്തെ പ്രകൃതിസൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അഞ്ചു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നറിയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്നലെ രാവിലെ 10നു തുടങ്ങിയ പരിപാടി ഇന്നു രാവിലെ 10ന് സമാപിക്കും. ഭൂമിയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സംരംഭമാണിതെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടു. വ്യത്യസ്ത ജാതിയില്‍പെട്ട 80തരം ഫലവൃക്ഷത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പദ്ധതി ഇതുകൊണ്ട് അവസാനിക്കുന്നില്ലെന്നും ഇത്തരം സംരംഭം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. തൈകള്‍ നട്ടു പിടിപ്പിക്കുന്നതിനായി 6,000 തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. പദ്ധതിയില്‍ 5,50,000 ജനങ്ങള്‍ പങ്കാളികളാകുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.