2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്: സാങ്കേതികപ്രശ്‌നങ്ങള്‍ സര്‍വിസുകളെ ബാധിക്കുന്നു

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയ മിക്ക ട്രെയിനുകളും ഓടിത്തുടങ്ങി. കോഴിക്കോട് ഷൊര്‍ണൂര്‍ ലൈന്‍ കൂടി പുന:സ്ഥാപിച്ചതോടെ മംഗളൂരു കോഴിക്കോട് തിരുവനന്തപുരം ലൈനിലെ മലബാര്‍, മാവേലി, മംഗളൂരു, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളെല്ലാം ഓടിത്തുടങ്ങി. പാതയിലെ തടസം നീങ്ങിയതോടെ തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട് മംഗളുരു വഴിയുള്ള ദീര്‍ഘൂര ട്രെയിനുകളും സര്‍വിസ് ആരംഭിച്ചു.

അതേസമയം റാക്കുകളില്ലാത്തതടക്കമുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ സര്‍വിസുകളെ ബാധിക്കുന്നുണ്ട്. ഇന്നലെ പത്ത് പാസഞ്ചറുകളും അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കി. സര്‍വിസുകള്‍ പുനസ്ഥാപിച്ചെങ്കിലും മഴക്കെടുതിയെത്തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്ന പ്രശ്‌നത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഇന്നലെ നാഗര്‍കോവില്‍ മംഗളൂരു പരുശുറാം എക്‌സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. മറ്റ് ട്രെയിനുകളും ശരാശരി അരമണിക്കൂര്‍ വൈകിയാണ് സര്‍വിസ് നടത്തിയത്.

എറണാകുളം നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ്, നിസാമുദ്ദീന്‍ എറണാകുളം മില്ലേനിയം സൂപ്പര്‍ ഫാസ്റ്റ്, ശ്രീഗംഗനഗര്‍ കൊച്ചുവേളി എക്‌സ്പ്രസ്, പട്‌ന എറണാകുളം എക്‌സ്പ്രസ്, എറണാകുളം പുണെ എക്‌സ്പ്രസ്, ഷാലിമാര്‍ തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയാണ് ഇന്നലെ റദ്ദാക്കിയ എക്‌സ്പ്രസുകള്‍. സാങ്കേതിക കാരണങ്ങളാല്‍ എറണാകുളം ഓഖ ദ്വൈവാര എക്‌സ്പ്രസ് ബുധനാഴ്ച സര്‍വിസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News