2018 February 23 Friday
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക, പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്
മുഹമ്മദ് നബി

മലബാറില്‍ ട്രെയിന്‍ ഇനിയും വൈകും; 31 വരെ നിയന്ത്രണം

കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ റദ്ദാക്കി

 

കോഴിക്കോട്: പാലക്കാട് ഡിവിഷനിലെ വിവിധയിടങ്ങളില്‍ റെയില്‍പാളം നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഞായറാഴ്ച മുതല്‍ 31 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.

കോഴിക്കോട്-കണ്ണൂര്‍ സെക്ഷനില്‍ കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയില്‍ ഉച്ചയ്ക്കു 12 മുതല്‍ വൈകിട്ടു നാലു വരെയാണ് നവീകരണ പ്രവൃത്തി.

22609 മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി 75 മിനിറ്റ് വൈകി ഉച്ചയ്ക്ക് ഒന്നിനാണ് പുറപ്പെടുക. 16306 കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി 35 മിനിറ്റ് വൈകി വൈകിട്ട് 3.10നും 56602 കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 35 മിനിറ്റ് വൈകി വൈകിട്ട് 3.20നും പുറപ്പെടും.

24ന് പുറപ്പെടുന്ന 12223 ലോക്മാന്യതിലക്-എറണാകുളം ജങ്ഷന്‍ ദുരന്തോ രണ്ടര മണിക്കൂറും 22150 പൂനെ-എറണാകുളം ബൈ വീക്കിലി 29ന് ഒരു മണിക്കൂര്‍ 35 മിനിറ്റും 22629 ദാദര്‍-തിരുനെല്‍വേലി 27നു 45 മിനിറ്റും വൈകും.

56323, 56324 കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ സര്‍വിസ് നടത്തില്ല.

പരപ്പനങ്ങാടിക്കും കുറ്റിപ്പുറത്തിനും ഇടയില്‍ റെയില്‍പാളത്തില്‍ ശുചീകരണം നടത്തും. രാത്രി 11.30നും പുലര്‍ച്ചെ 4.30നും ഇടയില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ 22638 മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് 21,22,24, 27, 28, 29, 31 തിയതികളില്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് പുറപ്പെടുക.

26ന് ഈ ട്രെയിന്‍ നിശ്ചയിച്ച സമയത്ത് തന്നെ പുറപ്പെടും. 22852 മംഗളൂരു സാന്ധ്രഗാച്ചി എക്‌സ്പ്രസ് 27ന് 1.15 മണിക്കൂര്‍ വൈകി പുറപ്പെടും.

56323 കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍  31 വരെ പാലക്കാട് കഴിഞ്ഞ് രണ്ടു മണിക്കൂര്‍ വൈകും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.