2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

അമൃതസറില്‍ വന്‍ ട്രെയിന്‍ ദുരന്തം: 60 മരണം

 

അമൃതസറില്‍ ട്രെയിന്‍ ദുരന്തത്തില്‍ 60 മരണം. ദസറ ആഘോഷത്തിനിടെ ചൌരബസാറിലാണ് സംഭവം. റെയില്‍വെ ട്രാക്കില്‍ ഉണ്ടായിരുന്നവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ പാഞ്ഞുകയറിയത്. അന്‍പതിലധികം പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

കുട്ടികള്‍ ഉള്‍പ്പെടെ എഴുന്നൂറോളം പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. ദസറ ആഘോഷത്തിനിടെ രാവണന്റെ കോലം കത്തിക്കല്‍ ചടങ്ങ് കാണാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പടക്കത്തിന്റെ ശബ്ദം കാരണം ട്രെയിന്‍ വരുന്നത് ആളുകള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.

സംഭവം ഞെട്ടിക്കുന്നതാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പ്രതികരിച്ചു. അമൃത്‌സറിലെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.