2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ട്രായിയുടെ ‘ ആപ്പ് ‘: ഐ ഫോണിന് രാജ്യത്ത് വിലക്കിന് സാധ്യത

ന്യൂഡല്‍ഹി: ട്രായി വികസിപ്പിച്ച ആപ്ലിക്കേഷന്‍സ് ഐ ഫോണില്‍ ലഭ്യമാക്കിയില്ലെങ്കില്‍ രാജ്യത്ത് മൊബൈല്‍ കമ്പനിക്ക് വിലക്കിന് സാധ്യത. ടെലികോം റെഗുലേറ്ററി അതോറിറ്റി വികസിപ്പിച്ച ഡി.എന്‍.ഡി ആപ്പ് ആറു മാസത്തിനുള്ളില്‍ ലഭ്യമാക്കിയില്ലെങ്കിലാണ് ആപ്പിളിന് ഇന്ത്യയില്‍ നിരോധനം നേരിടേണ്ടി വരിക.

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ മൊബൈല്‍ ഓപറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് സൂചന.

ട്രായിയുടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും. ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ് ഘടിപ്പിക്കാന്‍ ആപ്പിള്‍ വിസമ്മതിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.