2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ശബരിമലയില്‍ ഒരൊറ്റ യുവതിയും കയറിയിട്ടില്ലെന്ന് ടി.പി സെന്‍കുമാറിന്റെ താത്വികമായ അവലോകനം

തിരുവനന്തപുരം: ശബരിമലയില്‍ ഹൈന്ദവ വിശ്വാസിയായ ഒരു യുവതി പോലും കയറിയിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. എന്താണ് ഭക്തിയുടെ മാനദണ്ഡം എന്ന് ചോദിച്ചാല്‍, പമ്പ മുതല്‍ ശബരിമല വരെയെങ്കിലും ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന് ശരണം വിളിച്ച ഒരു യുവതി പോലും കയറിയില്ലെന്നാണ് പറയാനുള്ളതെന്നും സെന്‍കുമാര്‍ പറഞ്ഞു.

വിശ്വാസികളുടെ പരിശ്രമംകൊണ്ടാണ് അത് തടഞ്ഞത്. വിശ്വാസിയായ ഒരൊറ്റ ഹൈന്ദവ വനിതപോലും ശബരിമലയില്‍ കയറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

വിശ്വാസികളായ ഹൈന്ദവസ്ത്രീകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാമെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ ഹൈന്ദവരല്ലാത്ത സ്ത്രീരുപങ്ങളെ അയ്യപ്പന് മുന്നില്‍ നിക്ഷേപിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. 

വനിതാമതിലാണോ അയ്യപ്പജ്യോതിയാണോ വലുതെന്ന് വിശ്വാസികള്‍ 2019ല്‍ തെളിയിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഈ അവസരം പാഴാക്കരുത്. സനാതന ധര്‍മ്മം പാലിക്കുന്നവര്‍ക്കെ ഇനി വജ്രായുധം നല്‍കാവൂ. സനാതന ധര്‍മത്തെ സംരക്ഷിക്കുന്നവര്‍ക്ക് മാത്രം വരുന്ന തെരെഞ്ഞടുപ്പുകളില്‍ വോട്ടുചെയ്യണമെന്നും സെന്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയുടെ അയ്യപ്പഭക്ത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയില്‍ ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിനുള്ള അവകാശമെങ്കിലും വേണമെന്നാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. അത് മൗലീക അവകാശത്തില്‍ എഴുതിച്ചേര്‍ക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.