2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒമര്‍ അബ്ദുള്ളയുടെ മോചനം: സുപ്രിംകോടതി ജമ്മുകശ്മിര്‍ ഭരണകൂടത്തിന് നോട്ടിസ് അയച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ സുപ്രിം കോടതി കശ്മിര്‍ ഭരണകൂടത്തിന് നോട്ടിസയച്ചു. ഹരജിയില്‍ മാര്‍ച്ച് രണ്ടിന് ഇനി വാദം കേള്‍ക്കും. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യം സുപ്രിംകോടതി നിരാകരിച്ചു.

ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അരുണ്‍ മിശ്ര എന്നിവരാണ് ഹരജി പരിഗണിച്ചത്. ഒമര്‍ അബ്ദുള്ളയെ എത്രയും പെട്ടന്ന് കോടതിയില്‍ ഹാജരാക്കി തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് സഹോദരി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിന് പിന്നാലെയാണ് കശ്മിരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ തടങ്കലിലാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.