2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

പ്രതിഷേധവുമായി നാട്ടുകാര്‍; വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ തല്‍ക്കാലം ടോള്‍ പിരിക്കില്ല

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ തല്‍ക്കാലം ടോള്‍ പിരിക്കില്ല. ഇന്ന് രാവിലെ മുതല്‍ ടോള്‍ പിരിക്കുമെന്നു ദേശീയ പാത അതോറിറ്റി അറിയിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും ടോള്‍ പിരിവ് സംബന്ധിച്ച് തീരുമാനം എടുക്കുക.

രേഖാമൂലം ഉറപ്പുലഭിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ടോള്‍ പിരിവ് ആരംഭിച്ചാല്‍ പ്രതിരോധിക്കുന്നതിന് നാട്ടുകാര്‍ ടോള്‍ പ്ലാസയ്ക് സമീപം സംഘടിച്ചിരുന്നു. തുടര്‍ന്ന് പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തല്‍ക്കാലം ടോള്‍ പിരിവ് നിര്‍ത്താന്‍ തീരുമാനിച്ചത്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.