2018 March 24 Saturday
ഒരച്ഛന് തന്റെ കുട്ടികളോട് ചെയ്യാവുന്ന ഏറ്റവും നല്ലകാര്യം അവരുടെ അമ്മയെ സ്‌നേഹിക്കുക എന്നതാണ്.
തിയഡോര്‍ ഹെസ്ബര്‍ഗ്

ഇരകളായ ആടുകളെ ഓര്‍മിക്കുന്നു; നോട്ട് നിരോധനത്തിന്റെ 500ാം ദിനത്തില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോട്ട് നിരോധനം നടപ്പാക്കിയിട്ട് 500 ദിനം പിന്നിടുന്ന ദിനം ബി.ജെ.പിയെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ 500ാം ദിവസമാണിന്ന്. ഒരു വ്യക്തിയുടെ മണ്ടന്‍ ആശയം മൂലം ജീവന്‍ നഷ്ടമായ എല്ലാ വ്യക്തികളെയും ഈ ദിനം ഞങ്ങള്‍ ഓര്‍മിക്കുന്നു.

നോട്ടുനിരോധനം ഞങ്ങളെ ഓര്‍മിക്കുന്നത് ബലിയാടുകളായ ആടുകളെയാണ്. നിങ്ങള്‍ക്ക് തണുപ്പകറ്റാന്‍ കമ്പിളിപ്പുതപ്പ് തരാം എന്നു നേതാവ് പറഞ്ഞപ്പോള്‍ ചെമ്മരിയാടുകള്‍ സന്തോഷിച്ചു. എന്നാല്‍, കമ്പിളി പുതപ്പ് എങ്ങനെ കിട്ടും എന്ന് ഒരു ആട് ചോദിക്കുന്നതുവരെ മാത്രമേ ആ സന്തോഷം നിന്നുള്ളു. ട്വീറ്റില്‍ ആടിന്‍പറ്റത്തിനു നടുവില്‍ നില്‍ക്കുന്ന മോദിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്.

#DemoDisaster എന്ന ഹാഷ്ടാഗോടുകൂടിയാണ് ട്വിറ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.