2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

‘വെല്ലുവിളികള്‍ നേരിടുക എന്നത് എന്റെയൊരു ശീലമാണ്’; കമല്‍നാഥിന് മറുപടിയുമായി ദിഗ്‌വിജയ് സിങ്

ഭോപ്പാല്‍: വിജയസാധ്യത ഏറ്റവും കുറഞ്ഞ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന മധ്യപ്രദേഷ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ ആവശ്യപ്പെടുന്ന എവിടെ നിന്നും ജനവിധി തേടാന്‍ താന്‍ തയ്യാറാണെന്നും വെല്ലുവിളികള്‍ സ്വീകരിക്കുക എന്നത് തന്റെ ഒരു ശീലമാണെന്നുമായിരുന്നു ദിഗ്‌വിജയ് സിങ് ഇതിനു മറുപടി നല്‍കിയിരിക്കുന്നത്.

‘ വെല്ലുവിളികള്‍ ഏറ്റെടുക്കുക എന്നത് എന്റെ ശീലമാണ്. 1977 ല്‍ ജനതാപാര്‍ട്ടിയുടെ തരംഗമുള്ള സമയത്ത് രഗോഗറില്‍ നിന്ന് മത്സരിച്ച് ജയിച്ച ആളാണ് ഞാന്‍. ഞങ്ങളുടെ അധ്യക്ഷന്‍ രാഹുല്‍ എന്നോട് എവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാലും ഞാന്‍ അവിടെ മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാകത്തിലുള്ള ഒരു ,സ്ഥാനാര്‍ത്ഥിയായി എന്നെ അംഗീകരിച്ച കമല്‍നാഥിന്റെ ‘വലിയ മനസിന് താന്‍ നന്ദി പറയുന്നു’- ദിഗ് വിജയ് സിങ് പ്രതികരിച്ചു.

കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് അധികാരമേറ്റെടുത്തത് മുതലാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.

ഏപ്രില്‍ 29നാണ് മധ്യപ്രദേശില്‍ നിന്നുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരാനിരിക്കെയായായിരുന്നു ദിഗ്‌വിജയ് സിങ്ങിനെ വെല്ലുവിളിച്ച് കമല്‍നാഥ് രംഗത്തെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.