2020 April 08 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം, സോണിയഗാന്ധിക്ക് ടി.എന്‍ പ്രതാപന്റെ കത്ത്

തിരുവനന്തപുരം : ശശി തരൂരിന്റെ മോഡി സ്തുതിക്കെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ടി.എന്‍ പ്രതാപന്റെ കത്ത്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും നേതാക്കളുടെ മോഡി സ്തുതി അംഗീകരിക്കാനാവില്ലെന്നും പ്രതാപന്‍ കത്തില്‍ ആവിശ്യപ്പെട്ടു. ഇതോടെ പാര്‍ട്ടി നേതൃത്വത്തിനടിയില്‍ ശശി തരൂരിന്റെ പ്രസ്ഥാവനെക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ മുരളീധരനും തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് പി ചിദംബരമടക്കം ദേശിയ നേതാക്കള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രതികാര നടപടികളെടുക്കുന്ന സമയത്ത് അനുകൂലപ്രസ്ഥാവന നടത്തുന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് നേതാക്കളുടെ വാദം. ജയറാം രമേശും ശശി തരൂരുമടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മോഡി അനുകൂല പ്രസ്താവന നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.