2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

തിത്‌ലി ചുഴലികൊടുങ്കാറ്റില്‍ 57 മരണം; 10 പേരെ കാണാതായി

അടിയന്തരസഹായം ആവശ്യപ്പെട്ട് നവീന്‍ പട്‌നായിക്

 

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ തിത്‌ലി ചുഴലിക്കൊടുങ്കാറ്റില്‍ ഇതുവരെയായി 57 പേര്‍ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. തിത്‌ലി ഒഡീഷയില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. 17 ജില്ലകളിലായി 60.11 ലക്ഷം പേരെയാണ് തിത്‌ലി ബാധിച്ചത്.

സംസ്ഥാനത്ത് 2765 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. അടിയന്തരസഹായമായി കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പട്‌നായിക് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.