2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ടിറ്റെ ബ്രസീല്‍ കോച്ചായി 2022 വരെ തുടരും

റിയോഡി ജനീറോ: ബ്രസീലിന്റെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായ ടിറ്റെ 2022 വരെ ടീമിന്റെ കോച്ചായി തുടരും. നാലു വര്‍ഷത്തെ പുതിയ കരാറില്‍ സി.ബി.എഫുമായി ടിറ്റെ കരാറൊപ്പിട്ടു. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ബ്രസീല്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.

ലോകകപ്പ് തോല്‍വിക്കു പിന്നാലെ സാധാരണ കോച്ചിനെ പുറത്താക്കുകയോ കോച്ചുമാര്‍ സ്വയം രാജിവയ്ക്കുകയോ ചെയ്യുകയാണ് ചെയ്യാറ്. എന്നാല്‍, 1978ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് ബ്രസീല്‍ ലോകകപ്പ് തോല്‍വിക്കു ശേഷം ലോകകപ്പ് ടീമിന്റെ പരിശീലകനെ നിലനിര്‍ത്തുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് വരെയാണ് ടിറ്റെയുടെ കാലാവധി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.