2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ടിക് ടോക് നിരോധനം കോടതി നീക്കി; ഇനി പ്ലേ സ്റ്റോറിലുണ്ടാവും

 

ചെന്നൈ: ജനപ്രിയ വീഡിയോ മേക്കിങ് ആപ്പായ ടിക് ടോകിനെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടെന്ന കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. ആപ്പ് വീണ്ടും പ്ലേസ്റ്റോറില്‍ ലഭ്യമാകും.

മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഗൂഗിള്‍ ഇന്ത്യയില്‍ ടിക് ടോക് പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ്പ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു.

എന്നാല്‍ പ്ലേ സ്റ്റോറിനു പുറത്തുനിന്ന് ടിക് ടോക് ആപ്പ് വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. നിരോധിച്ചതിനു ശേഷം നിരവധി ആളുകളാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തത്. ടിക് ടോകിന്റെ ഉപയോഗത്തിനും നിയന്ത്രണമുണ്ടായിരുന്നില്ല.

നേരത്തെ മദ്രാസ് ഹൈക്കോടതി തന്നെയാണ് ടിക് ടോക് നിരോധിച്ചത്. ഇതിനെതിരായ അപ്പീല്‍ സുപ്രിംകോടതി തള്ളുകയും ചെയ്തിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.