2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ടിക് ടോക് പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും തിരിച്ചെത്തി

 

വീഡിയോ മേക്കിങ് ആപ്പായ ടിക് ടോക് പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും തിരിച്ചെത്തി. ഇനി നിയന്ത്രണങ്ങളേതുമില്ലാതെ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം.

ഏപ്രില്‍ മൂന്നിനാണ് മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്പ് നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സ്‌റ്റോറില്‍ നിന്ന് ആപ്പ് നീക്കുകയും ചെയ്തിരുന്നു.

പ്രശസ്ത സോഷ്യല്‍ മീഡിയ മൊബൈല്‍ ആപ് ആണ് ടിക് ടോക്. ചൈനയിലെ ബൈറ്റഡന്‍സ് ടെക്‌നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ് ആണിത്. ഈ ആപ്ലിക്കേഷനില്‍ രാജ്യത്ത് 30 കോടി അംഗങ്ങളാണ്.

അശ്ലീലത തടയുന്നതിനുള്ള സാങ്കേതികവിദ്യ ടിക് ടോക് ഇല്‍ സന്നിവേശിപ്പിച്ചിട്ടുള്ളതായി ഉടമസ്ഥ കമ്പനിയായ ബൈടെന്‍ഡെന്‍സ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018 ജൂലൈ മുതല്‍ ടിക്ടോകില്‍ വന്നിട്ടുള്ള അശ്ലീല കണ്ടന്റുകള്‍ നീക്കം ചെയ്യുന്നത് നടന്നുവരികയാണെന്നും ടിക് ടോക് വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.