2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

വയനാട്ടില്‍ കൃഷിയിടത്തില്‍ കണ്ട കടുവയെ പിടികൂടി

കല്‍പ്പറ്റ: വടക്കനാട് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ട കടുവയെ വനംവകുപ്പ് കൂട്ടലാക്കി. കടുവയെ കണ്ട സ്ഥലത്തുനിന്ന് 30 മീറ്റര്‍ അകലത്തില്‍ ഇരയെ ഇട്ടുകൊടുത്ത് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രിയോടെ കടുവ കുടുങ്ങിയത്. ഒന്‍പതു വയസ്സുള്ള പെണ്‍കടുവയാണ് കുടുങ്ങിയത്. കടുവയുടെ വയറിന്റെ അടിഭാഗത്ത് മുറിവേറ്റിട്ടുണ്ട്.

കടുവയെ പിടികൂടാന്‍ സ്ഥാപിച്ച കൂട്‌

കടുവയെ പിടികൂടാന്‍ സ്ഥാപിച്ച കൂട്‌

ഇന്നലെ രാവിലെ 6.30ഓടെയാണ് വടക്കനാട് പള്ളിവയലില്‍ മണിയുടെ വീടിന് സമീപത്തായി നാട്ടുകാര്‍ കടുവയെ കണ്ടത്. ഉടന്‍ അവര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രദേശത്തെത്തി. അപ്പോഴേക്കും കടുവ പ്രദേശത്തെ വെള്ളക്കെട്ട് പുഷ്പരാജന്റെ കാപ്പിത്തോട്ടത്തിലേക്ക് കയറിയിരുന്നു. ഇതോടെ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.