2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

തുഷാറും നാസിലും കോടതിയില്‍ ഹാജരായി, കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്ന് നാസില്‍

 

ദുബായ്: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയും നാസില്‍ അബ്ദുള്ളയും അജ്മാന്‍ കോടതിയില്‍ ഹാജരായി. ഇവര്‍ തമ്മിലുള്ള ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ പരാജയപ്പെട്ടന്നാണ് സൂചന.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നിട് എം.എ യൂസുഫലിയുടെ ഇടപെടലുകള്‍ കാരണം ജാമ്യത്തില്‍ വിട്ടു. ഗള്‍ഫില്‍ കരാരുറുകാരനായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയെ കരാര്‍ തുകയായ 17.1 കോടി രൂപ (90 ലക്ഷം ദിര്‍ഹം) നല്‍കാതെ പറ്റിച്ചുവെന്നാണ് പരാതി.

തുഷാറിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് നാസില്‍ പറഞ്ഞു. എന്നാല്‍ ഇത്രയും തുക ഇയാള്‍ക്ക് നല്‍കാനില്ലെന്നും പണമിടപാടുകള്‍ തീര്‍ത്തതാണെന്നുമാണ് തുഷാര്‍ പറയുന്നത്. ചര്‍ച്ചക്ക് തയ്യാറാണെന്നും നാസിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം പൊലിസ് നാസിലിന്റെ തൃശൂര്‍ മതിലകം പുതിയ കാവിലെ വീട്ടിലെത്തി തെളിവെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.