2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

തൃശൂരിലും കൊച്ചിയിലും എ.ടി.എം കവര്‍ച്ച; നഷ്ടമായത് 35 ലക്ഷം

തൃശൂര്‍/കൊച്ചി: തൃശൂരിലും കൊച്ചിയിലും സംസ്ഥാനത്ത് എ.ടി.എം കവര്‍ച്ച. തൃശൂരില്‍ കൊരട്ടിയിലും കൊച്ചിയിലാവട്ടെ തൃപ്പൂണിത്തുറയിലുമാണ് കവര്‍ച്ച നടന്നത്. രണ്ടു എ.ടി.എമ്മുകളില്‍ നിന്നുമായി 35 ലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

തൃപ്പൂണിത്തുറയില്‍ ഇരുമ്പനത്തെ എസ്.ബി.ഐ എടി.എം തകര്‍ത്ത് 25 ലക്ഷയും തൃശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പത്തു ലക്ഷം രൂപയുമാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് കവര്‍ച്ച വിവരം അറിയുന്നത്. എ.ടി.എമ്മിന്റെ പിന്‍വശത്തെ ചുമര്‍ തുരന്നാണ് കൊരട്ടിയില്‍ കവര്‍ച്ച നടത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ വ്യക്തമാകാതിരിക്കാനായി സി.സി.ടി.വിയില്‍ സ്േ്രപ പെയിന്റ് അടിച്ചാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.

കൊരട്ടിയിലും ഇരുമ്പനത്തും കവര്‍ച്ച നടത്തിയിരിക്കുന്നത് കെട്ടിടത്തിന്റെ പിറകുവശം തുരന്നിട്ടാണ്. കൂടാതെ ഇരു സ്ഥലങ്ങളിലും സി.സി.ടി.വി കാമറകളില്‍ പെയിന്റ് അടിച്ചിട്ടുണ്ട്. അതിനാല്‍ രണ്ടു കവര്‍ച്ചകള്‍ക്കു പിന്നിലും ഒരേ സംഘമായിരിക്കാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.