2018 April 16 Monday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

രാജസ്ഥാനില്‍ മൂന്ന് കൗമാരക്കാര്‍ ഒരുമിച്ച് തൂങ്ങിമരിച്ച നിലയില്‍

ബാര്‍മീര്‍: രാജസ്ഥാനില്‍ രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടക്കം മൂന്നു കൗമാരക്കാര്‍ ഒരുമിച്ച് തൂങ്ങിമരിച്ച നിലയില്‍. രാജസ്ഥാനിലെ ബാര്‍മീര്‍ ജില്ലയില്‍ ഈ മാസം 12നാണ് സംഭവം. 12ഉം 13ഉം വയസുള്ളവരാണ് പെണ്‍കുട്ടികള്‍. ആണ്‍കുട്ടിക്ക് 17 വയസുണ്ട്. ഒരേ മരത്തിലാണ് ഇവര്‍ തൂങ്ങി മരിച്ചത്. ആണ്‍കുട്ടി ന്യൂനപക്ഷ സമുദായാംഗവും പെണ്‍കുട്ടികള്‍ ദലിത് വിഭാഗത്തില്‍പെട്ടവരുമാണ്. ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

രണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം. മരണം സംബന്ധിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.