2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

അംഗത്തെ പുറത്താക്കിയ വാട്‌സ്ആപ്പ് അഡ്മിനെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു

മുംബൈ: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒരാളെ പുറത്താക്കിയതിന് അഡ്മിനെ മൂന്നു പേര്‍ ചേര്‍ന്ന് കുത്തിപ്പരുക്കേല്‍പ്പിച്ചു. അഹ്മദ് നഗറിലെ ചൈതന്യ ശിവജി ഭോര്‍ എന്ന 18 കാരനാണ് മര്‍ദനമേറ്റത്.

അഹ്മദ് നഗര്‍- മന്മാട് റോഡിലെ ഒരു മെസിലാണ് സംഭവം നടന്നത്. അഹ്മദ് നഗറില്‍ കാര്‍ഷിക കോളജ് വിദ്യാര്‍ഥിയാണ് ചൈതന്യ. കോളജ് വിദ്യാര്‍ഥികളെ ചേര്‍ത്ത് ചൈതന്യ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.

കോളജില്‍ നിന്ന് ഒഴിവായിപ്പോയ സച്ചിന്‍ ഗാടഖ് എന്ന വിദ്യാര്‍ഥിയെ ഈയിടെ ചൈതന്യ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രകോപിതനായ ഗാടഖ് തന്നെ അവഹേളിച്ചെന്നും പ്രതികാരം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

കഴിഞ്ഞ 17ന് ചൈതന്യ ഭക്ഷണം കഴിക്കുമ്പോള്‍ സച്ചിന്റെ സുഹൃത്തുക്കള്‍ എത്തുകയും ആയുധം കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. വയറിനും പിറകിലും നല്ല പരുക്കുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.