2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഫലസ്തീനെതിരെ ഇസ്‌റാഈല്‍ ആക്രമണം: ലണ്ടനില്‍ കൂറ്റന്‍ ഐക്യദാര്‍ഢ്യ റാലി

 

ലണ്ടന്‍: കഴിഞ്ഞ ദിവസങ്ങളില്‍ ഫലസ്തീനു നേരെ ഇസ്‌റാഈല്‍ ആക്രമണം ശക്തമായതോടെ, ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ലണ്ടനിന്‍ കൂറ്റന്‍ മാര്‍ച്ച്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്‌റാഈലിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് സെന്‍ട്രല്‍ ലണ്ടനില്‍ ആയിരങ്ങള്‍ മാര്‍ച്ച് നടത്തി.

പോര്‍ട്ട്‌ലാന്റ് പാലസില്‍ ഒരുമിച്ചുകൂടിയ പ്രക്ഷോഭകര്‍ വൈറ്റ്ഹാളിലേക്കു മാര്‍ച്ച് ചെയ്തു. കവി ബെന്‍ജമിന്‍ സെഫാനിയ, റാപ്പര്‍ ലോകീ, രാഷ്ട്രീയപ്രവര്‍ത്തകന്‍ താരിഖ് അലി, സ്റ്റോപ് ദി വാര്‍ കോഅലീഷന്‍ നേതാവ് സല്‍മ യാഖൂബ്, എം.പിമാരായ റിച്ചാര്‍ഡ് ബെര്‍ഗന്‍, ദിയാനെ അബോട്ട് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. ബ്രിട്ടനിലെ ഫലസ്തീന്‍ അംബാസഡര്‍ ഡോ. ഹുസാം സോംലോത്ത്, വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈലി സൈനികനെ പ്രതിരോധിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ അഹദ് തമീമി തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്തു.

 

നിങ്ങളുടെ ശബ്ദമാണ് എനിക്ക് ശക്തി പകര്‍ന്നത്- അഹദ് തമീമി

നിങ്ങള്‍ക്ക് നന്ദി. ഇസ്‌റാഈലി ജയിലില്‍ ആയിരിക്കേ നിങ്ങളുടെ ശബ്ദമാണ് എനിക്ക് ശക്തിപകര്‍ന്നത്. നിങ്ങളുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യത്തിനും നന്ദി- റാലിയെ അഭിസംബോധന ചെയ്ത് അഹദ് തമീമി പറഞ്ഞു.

ഞങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഞങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണ് ആ കഷ്ടപ്പാട്. അനീതി വ്യാപകമായിരിക്കുന്നു. പുഴ മുതല്‍ കടല്‍ വരെ അനീതിയാണ്. എന്നാല്‍, ഫലസ്തീന്‍ ഒരു ദിനം സ്വതന്ത്രമാവും- ഹര്‍ഷാരവത്തോടെയാണ് അഹദ് തമീമിയുടെ വാക്കുകള്‍ റാലിയിലെത്തിയവര്‍ ഏറ്റെടുത്തത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News