2018 February 23 Friday
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക, പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്
മുഹമ്മദ് നബി

തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതിയും; ദന്തഗോപുരത്തില്‍നിന്നു മന്ത്രി താഴെയിറങ്ങണം

കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജിവെക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി വീണ്ടും പരിഗണിക്കവെയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം.

ദന്തഗോപുരത്തില്‍ നിന്നും താഴേയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്ന് കോടതി തോമസ് ചാണ്ടിയോട് പറഞ്ഞു.

സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല അതുകൊണ്ടാണ് സര്‍ക്കാര്‍ ഹരജിയെ എതിര്‍ക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

 


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.