2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സൗജന്യ ഇന്റര്‍നെറ്റ്; വാട്‌സ്ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ വെറും തട്ടിപ്പ്

10 ജി.ബി ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക- നിങ്ങള്‍ക്കും വാട്‌സ്ആപ്പിലൂടെ ഈ മെസേജ് ലഭിച്ചിട്ടുണ്ടാവും. റിലയന്‍സ് ജിയോ ഇപ്പോള്‍ നല്‍കുന്ന 1 ജി.ബി ഓഫര്‍ 10 ജി.ബിയിലേക്ക് ഉയര്‍ത്താനെന്ന രീതിയിലും മെസേജുകള്‍ പ്രചരിക്കുന്നുണ്ട്. ഇതൊരു ശുദ്ധ തട്ടിപ്പാണെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നത്. മാത്രമല്ലേ, ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൗജന്യ ഇന്റര്‍നെറ്റ് ആരും നേടിയതായും വിവരമില്ല.

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വെറും മൂന്ന് സ്റ്റെപ്പിലൂടെ സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് വാഗ്ദാനം. ആദ്യം തന്നെ യൂസറുടെ പൂര്‍ണ വിവരങ്ങള്‍ നല്‍കണം. ഫോണ്‍ നമ്പരും നല്‍കാന്‍ ആവശ്യെപ്പെടുന്നുണ്ട്. ഇതു നല്‍കിക്കഴിഞ്ഞാല്‍ രണ്ടാമത്തെ സ്റ്റെപ്പായി വാട്‌സ്ആപ്പിലൂടെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യണം. പത്തു ഗ്രൂപ്പിലേക്കെങ്കിലും ഇങ്ങനെ ഷെയര്‍ ചെയ്യണം. ഇതു ചെയ്താല്‍ 30 മിനിറ്റിനു ശേഷം റീചാര്‍ജ്ജ് റിക്വസ്റ്റ് നടപടിക്രമം നടത്തുമെന്നാണ് വാഗ്ദാനം.

പോയാല്‍ ഒരു ക്ലിക്കല്ലേ, അഥവാ ബിരിയാണി കിട്ടിയാലോ എന്ന മട്ടിലാണ് അധികം പേരും ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇതുണ്ടാക്കുന്ന അലോസരം ചെറുതായിരിക്കില്ല. നമ്മുടെ വ്യക്തിവിവരങ്ങള്‍ (ഫോണ്‍ നമ്പര്‍ അടക്കം) ഒരു മാനദണ്ഡവുമില്ലാതെ സുഖമായി ഇതുമായി ബന്ധപ്പെട്ടവര്‍ കൈക്കലാക്കുന്നു. കൂടാതെ ഇതില്‍ കയറുന്നതോടെ സമയവും പോയിക്കിട്ടും. തീര്‍ന്നില്ല, 10 ഗ്രൂപ്പിലെങ്കിലും ഈ മെസേജ് ചെയ്യുന്നതോടെ ഗ്രൂപ്പില്‍ അലോസരമുണ്ടാവുകയും ആ ഗ്രൂപ്പിലുള്ളവരും നിങ്ങളാല്‍ പെടുകയും ചെയ്യുന്നു.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.