2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘X AE AXII’- ഇലണ്‍ മസ്‌കിന്റെ കുഞ്ഞിന്റെ ഈ പേര് വായിക്കാന്‍ പറ്റണമെന്നില്ല; പക്ഷെ, വിളിപ്പേര് എല്ലാവര്‍ക്കും സുപരിചിതം

 

വൈദ്യുത വാഹന നിര്‍മാണ ഭീമന്‍ ഇലണ്‍ മസ്‌കിന് കുഞ്ഞുണ്ടായതും കുഞ്ഞിന് പേരിട്ടതും വലിയ ചര്‍ച്ചയായിരുന്നു. പേരിലെ വൈവിധ്യം തന്നെയാണ് ചര്‍ച്ചയ്ക്ക് കാരണം. X AE A-XII എന്നായിരുന്നു പേര്. അതുപക്ഷെ, എങ്ങനെയാണ് ഉച്ചരിക്കുകയെന്ന കാര്യത്തിലാണ് സൈബര്‍ ലോകത്ത് ചര്‍ച്ച നടന്നത്.

ഇപ്പോഴിതാ ഇലണ്‍ മസ്‌ക് തന്റെ കുഞ്ഞുമായി സംസാരിക്കുന്നതിന്റെ ചെറിയൊരു ക്ലിപ്പ് പുറത്തുവിട്ടിരിക്കുന്നു. അതില്‍ അവര്‍ സംസാരിക്കുന്ന കാര്യമല്ല വീഡിയോ വൈറലാവാന്‍ കാരണം. കുഞ്ഞിനെ ഇലണ്‍ മസ്‌ക് വിളിക്കുന്ന വിളിപ്പേര് പുറത്തായി എന്നതാണ് കാര്യം. ‘എക്‌സ്’ എന്നാണ് വിളിപ്പേര്. ഹൈസ്‌കൂള്‍ തലത്തില്‍ കണക്ക് പഠിക്കുന്ന എല്ലാവര്‍ക്കും സുപരിചിതമായ പേര്. എന്നാലും വിളിക്കാന്‍ ഇത്തിരി കഷ്ടപ്പാടുള്ള പേരെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

‘നിന്റെ ഡാഡിയാണ് സംസാരിക്കുന്നത്. ഹലോ കുട്ടീ…’ ഇങ്ങനെ പറഞ്ഞ് പിന്നെ ‘എക്‌സ് കുട്ടിയേ’ എന്നു വിളിക്കുന്നതും കേള്‍ക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.