2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയെന്ന് ജലന്ധര്‍ ബിഷപ്പ്

ജലന്ധര്‍: തനിക്കെതിരെ കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയാണെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീകളുടെ സമരവും ഗൂഢാലോചനയുടെ ഭാഗമാണ്. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും വാര്‍ത്താ ഏജന്‍സി എന്‍ഐഎക്കു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പറഞ്ഞു.

തനിക്കെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കും. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സഭയ്ക്ക് എതിരായ ശക്തികള്‍ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.