2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേ അധികാരമേറ്റു

ലണ്ടന്‍: ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേ ചുമതലയേറ്റു. എലിസബത്ത് രാജ്ഞിയുമായി ബെക്കിങ്ഹാം കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മേ ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്.

ബ്രക്‌സിറ്റിനു ശേഷം പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാജിക്കത്ത് കാമറൂണ്‍ എലിസബത്ത് രാജ്ഞിക്ക് നല്‍കിയ ശേഷമാണ് മേ സ്ഥാനമേറ്റെടുത്തത്. ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കു ശേഷം ബ്രിട്ടനില്‍ വനിതാ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് തെരേസ മേ.

theresa-may-queen-overlay-tease

തെരേസ മേ ബെക്കിങ് ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ

യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന ബ്രിട്ടനിലെ ഹിതപരിശോധനാഫലം പുറത്തുവന്നതിനു പിന്നാലെയാണ് ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചിരുന്നത്. ഇതോടെ പാര്‍ട്ടിയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കാനെത്തി.
ഇതില്‍ തെരേസ മേയുടെ എതിരാളിയായിരുന്ന ആന്‍ഡ്രിയ ലീഡ്‌സം കഴിഞ്ഞ ദിവസം മത്സരത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് തെരേസ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.