2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമിതമായി ജ്യൂസ് കുടിക്കുന്നത് മരണകാരണമായേക്കാം; കാരണങ്ങള്‍ ഇവയാണ്

 

എപ്പോഴും ആരോഗ്യമുളളവരായിരിക്കാന്‍ ജ്യുസ് കഴിക്കുന്നത് നല്ലതാണെന്ന് നമ്മളില്‍ പലരും കരുതാറുണ്ട്. എന്നാല്‍ അമിതമായ ജ്യൂസ് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ശാസ്ത്രം പറയുന്നത്. ഹാനികരം എന്നാല്‍, അത് മരണത്തിനു വരെ കാരണമായേക്കാം. സോഡപോലുളള ബീവറേജുകളെയും മധുരപാനീയങ്ങളെയും പോലെതന്നെ ഹാനികരമാണ് ജ്യൂസുകളുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

13,400ഓളം യു.എസ് പൗരന്‍മാരില്‍ നടത്തിയ പഠനത്തില്‍ ദിവസേനെ ഓരോ 12 അൗണ്‍സ് ജ്യൂസ് കഴിക്കുതോറും 24%ത്തോളം മരണത്തിലേക്കുളള സാധ്യത വര്‍ധിക്കുമെന്നായിരുന്നു പഠനഫലം. ജ്യൂസ് കുടിച്ചാല്‍ ഉടന്‍ മരിക്കുമെന്നല്ല, മറിച്ച് കഴിക്കുന്നവരുടെ ശാരീരക ഘടന, എത്രത്തോളം ആരോഗ്യകരമാണ് ദഹന രീതി തുടങ്ങിയ ഘടകങ്ങളില്‍ മാറ്റമുണ്ടാവുകയും അത് മരണസാധ്യതയ്ക്ക് കാരണമാവുന്നുവെന്നുമാണ്. അമിതമായി ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് നല്ലതെല്ലന്നുളള ഈ പഠനം വര്‍ഷങ്ങളുടെ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പുറത്തുവിട്ടത്. കാന്‍സോഡ കഴിക്കുന്നതിന് തുല്യമായ ആന്തരിക പ്രവര്‍ത്തനമാണ് ജ്യൂസിലെ പഞ്ചസാരയിലൂടെ നമ്മുടെ ശരീരത്തിലും നടക്കുന്നതെന്നതിനാലാണ് ജ്യൂസ് ഹാനികരമെന്ന് പറയാന്‍കാരണം.

 

ജ്യൂസ് കഴിക്കുമ്പോള്‍ ഫ്രക്‌റ്റോസ് നമ്മുടെ ലിവറില്‍ ഒഴുകിയെത്തുകയും ഫൈബര്‍ പോലുളള മറ്റു പ്രധാന ഘടകങ്ങളെ ദഹിക്കാനനുവദിക്കാതിരിക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ നമ്മള്‍ക്ക് വിശപ്പില്ലാതാവുന്നു. ലിക്ക്യുഡ് കലോറിയടങ്ങിയ ജ്യൂസ് പോലുള്ളവ കഴിക്കുന്നവര്‍ ഭക്ഷണം വളരെ കുറച്ചേ കഴിക്കൂവെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് എമെറി യൂണിവേസിറ്റിയിലെ ന്യൂട്രീഷന്‍ പ്രൊഫസറായ ജീന്‍വെല്‍ഷ് പറഞ്ഞു. അമിതമായി ജ്യൂസ് കുടിക്കുന്നത് വ്രണങ്ങളുണ്ടാക്കുകയും ഇന്‍സുലിനെ പ്രതിരോധിക്കുകയും പ്രമേഹം വരുത്താനും വയറ് ചാടാനും കാരണമാകുകയും ചെയ്യുമെന്ന് മറ്റ് ന്യൂട്രീഷന്‍ വിദഗ്ദ്ധന്‍മാരും പറഞ്ഞു.

പഞ്ചസാര അമിതമായാല്‍ ഹൃദയരോഗത്തിനും കാന്‍സറിനും കാരണമാവുമെന്നും കലോറിയുടെ അളവ് കുറച്ചില്ലെങ്കില്‍ അമിതവണ്ണത്തിന് കാരണമാവുമെന്നും ഹവാര്‍ഡ് യൂണിവേസിറ്റിയിലെ ശാസ്ത്രജ്ഞയായ വാസന്തി മാലിക്ക് അഭിപ്രായപ്പെട്ടു. അമിതഭാരം വെക്കുകയും ടൈപ്പ് 2 ഡയബെറ്റീസും ഹൃദയ സംബന്ധമായ രോഗത്തിനും കാരണമാവും. ഫ്രൂട്ട്‌സിലും ജ്യൂസില്‍ കാണുന്ന ഒരേ ന്യൂട്രിയന്‍സാണെങ്കിലും ചായയുടെയോ കാപ്പിയുടെയോ കൂടെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ജ്യൂസ് കുടിക്കുന്നവരിലും ഫ്രൂട്ട്‌സ് കഴുക്കുന്നവരിലുമായി നടത്തിയ പഠനത്തില്‍ ജ്യൂസ് കഴിക്കുന്നവര്‍ക്ക് ഡയബറ്റീസ് സാധ്യത വളരെ കൂടുതലാണെന്നും കണ്ടെത്തി. പഴങ്ങളില്‍ ജ്യൂസിനെക്കാള്‍ കൂടുതല്‍ ഫൈബറുകളും ആന്റിഓക്‌സിഡന്റുമുണ്ട്. ദിവസത്തില്‍ 8 അൗണ്‍സിലധികം ജ്യൂസ് കഴിക്കരുതെന്നും വെളളം കുടിക്കാനിഷ്ടപെടുന്നില്ലെങ്കില്‍ തണുപ്പിച്ച പഴങ്ങള്‍ കഴിക്കാവുന്നതാണെന്നും ഗവേഷകര്‍ നിര്‍ദേശിച്ചു.

 

 

ഗവേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍
1.ജ്യൂസ് പ്രകൃതിദത്തമാണെങ്കിലും വലിയതോതില്‍ പഞ്ചസാരനിറഞ്ഞതാണ്.
2.കാന്‍സോഡ കഴിക്കുന്നതിന് തുല്യമായ ആന്തരിക പ്രവര്‍ത്തനമാണ് ജ്യൂസിലെ പഞ്ചസാരയിലൂടെ നമ്മുടെ ശരീരത്തിലും നടക്കുന്നത്.
3.നിരന്തരമായി ജ്യൂസ് കഴിക്കുന്ന ആളുകള്‍ പെട്ടന്ന് മരിക്കുന്നതായും വേഗം രോഗം പിടിപെടുന്നതായും കണ്ടെത്തി.
4.ജ്യൂസുകള്‍ക്ക് പകരം പഴങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.