2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയില്‍ നിന്ന് ദിനേന പ്രവാസികള്‍ക്കായി വിമാന സര്‍വിസ് നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി/മലപ്പുറം: സഊദിയില്‍ നിന്നുള്ള പ്രവാസികള്‍ക്കായി കേരളത്തിലേക്ക് ദിനേന വിമാന സര്‍വിസ് തുടങ്ങണമെന്ന് പി.കെ കുഞ്ഞാലികുട്ടി. കൊവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് എം.പി കത്തയച്ചു.

സഊദിയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാതെ നിരവധി പ്രവാസികള്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ നാട്ടിലെത്തിക്കാന്‍ ദിനേന കേരളത്തിലെ കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ തുടങ്ങണമെന്നും എം.പി ആവശ്യപ്പെട്ടു.

സഊദിയിലെ ദമാം, റിയാദ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വിമാന സര്‍വിസുകള്‍ നടത്തിയാല്‍ മാത്രമേ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് കരോളയുമായി എം.പി ഫോണ്‍വഴി വിശദമായി ചര്‍ച്ച നടത്തി.

കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വലിയ വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വിസ് നടത്തണം. ഈയൊരു അടിയന്തര സാഹചര്യത്തില്‍ വലിയ വിമാനങ്ങളില്‍ അന്യനാട്ടില്‍ പ്രതിസന്ധിയിലായ പരമാവധി പ്രവാസികളെ സ്വദേശെത്തത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.