2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

തുര്‍ക്കിയില്‍ ജനാധിപത്യത്തിന് ഭീഷണിയില്ലെന്ന് ഉര്‍ദുഗാന്‍

ഇസ്താംപൂള്‍: തുര്‍ക്കിയില്‍ ജനാധിപത്യത്തിന് ഭീഷണിയില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉറുദുഗാന്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പട്ടാള അട്ടിമറി ശ്രമങ്ങള്‍ ശേഷം അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ തുടരുമെന്നും ജനാധിപത്യത്തില്‍ നിന്ന് ഒരു തിരിച്ച് പോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ സമാധാനത്തിനായും സുസ്ഥിരതക്കായും ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും തീവ്രവാദത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്നും ഉറുദുഗാന്‍ പറഞ്ഞു. പട്ടാളത്തിലെ തീവ്രവാദികളെ തുടച്ച് നീക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.