2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ട്രെന്റാവുകയാണ് #Trashtag ഹാഷ്ടാഗ്: അതേപ്പറ്റിയെല്ലാം

 

ഐസ് ബക്കറ്റ് ചാലഞ്ച്, നില്ല് നില്ല് തുടങ്ങി ഒട്ടേറെ ചാലഞ്ചുകള്‍ ട്രെന്റാവുന്നത് വളരെ ആവേശത്തോടെ ഏറ്റെടുത്ത ന്യൂജന്‍ ലോകത്ത് പുതിയൊരു ഹാഷ്ടാഗ് ട്രെന്റാവുകയാണ്. ഇതുവരെയുള്ളതില്‍ നിന്നെല്ലാം വ്യത്യസ്തമായി സമൂഹത്തിന് ഉപകാരപ്രദമാവുന്ന ഹാഷ്ടാഗാണ് പുതിയ ട്രെന്റ്.

#Trashtag എന്ന ഹാഷ്ടാഗിലുള്ള ചാലഞ്ച് പുതു തലമുറയെ നിര്‍മാണാത്മകമായി പ്രചോദിപ്പിക്കുക കൂടി ചെയ്യുന്നു. മാലിന്യ സംസ്‌കരണമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വൃത്തിയാക്കണമെന്ന് തോന്നുന്ന സ്ഥലത്തിന്റെ ചിത്രം ആദ്യം എടുക്കണം, പിന്നീട് ആ സ്ഥലം വൃത്തിയാക്കിക്കഴിഞ്ഞും. ഈ രണ്ടു ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചാലഞ്ച്.

നാലു വര്‍ഷം മുന്‍പു തന്നെ ഈ ചാലഞ്ച് തുടങ്ങിയിരുന്നു. സീറ്റിലിലെ ഔട്ട്‌ഡോര്‍ ലൈറ്റിങ് കമ്പനിയാണ് ഇതു തുടങ്ങിവച്ചത്. പക്ഷെ, അന്നതത്ര ഹിറ്റായിരുന്നില്ല.

കഴിഞ്ഞയാഴ്ച ബൈറോണ്‍ റോമന്‍ എന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടതോടെയാണ് വീണ്ടും ഈ ചാലഞ്ച് പൊങ്ങിവന്നത്. ഇന്നിപ്പോള്‍ നിരവധി ആളുകളില്‍ അതില്‍ പ്രചോദനം കൊണ്ട് ചാലഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

ഇതിനകം മൂന്നര ലക്ഷത്തോളം ആളുകള്‍ ബൈറോണിന്റെ എഫ്.ബി പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ, മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഇടം വൃത്തിയാക്കി മാലിന്യങ്ങളെല്ലാം ചാക്കില്‍ കെട്ടി നില്‍ക്കുന്ന ചിത്രമാണ് ബൈറോണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.