2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലിസ് റിപ്പോര്‍ട്ട്

വയനാട്: ബത്തേരി സര്‍വജ സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലിസ്. അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണ ചുമതലയിലുള്ള മാനന്തവാടി എ.എസ്.പി വൈഭവ് സക്‌സേന അധ്യാപകരുടെ വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പിച്ചത്.

കേസില്‍ പ്രതികളായ അധ്യാപകരുടെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെയും ജാമ്യാപേക്ഷ നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് പൊലിസ് റിപ്പോര്‍ട്ട് സമര്‍പിച്ചിരിക്കുന്നത്. അധ്യാപകരായ കെ.വി ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ മോഹന്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായത് ധാര്‍മികമായ വീഴ്ചയാണോ അതോ കുറ്റകരമായ വീഴ്ചയാണോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ എങ്ങനെ കേസ് ശാസ്ത്രീയമായി തെളിയിക്കാനാകുമെന്നും കോടതി ആരാഞ്ഞു. അതേസമയം ഹരജി ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ അധ്യാപകരെയോ ഡോക്ടറെയോ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.