2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കര്‍ണാടകയില്‍ സുപ്രിംകോടതി: രാജിവച്ച എം.എല്‍.എമാര്‍ സ്പീക്കര്‍ക്കു മുന്‍പാകെ ഹാജരാവണം

വിമതരുടെ രാജിയില്‍ ഇന്നു തന്നെ തീരുമാനമെടുക്കാനും നിര്‍ദേശം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെട്ട് സുപ്രിംകോടതി. രാജിവച്ച എം.എല്‍.എമാര്‍ സ്പീക്കര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം. ഇവരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. രാജി സ്വീകരിക്കാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ സുപ്രിംകോടതി തയ്യാറായില്ല.

രണ്ടിലൊരു തീരുമാനം ഇന്നു തന്നെയുണ്ടാവണം എന്നാണ് കോടതിയുടെ നിര്‍ദേശം. വൈകിട്ട് ആറു മണിക്ക് മുന്‍പ് സ്പീക്കര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. ബംഗളൂരുവിലെത്തി സ്പീക്കറെ കാണാന്‍ എം.എല്‍.എമാര്‍ക്കു വേണ്ട സുരക്ഷയൊരുക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോടും ഡി.ജി.പിയോടും സുപ്രിംകോടതി നിര്‍ദേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News