2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

CAA, NRC, NPR എന്നിവയില്‍ ഏതിനും ഇടക്കാല സ്‌റ്റേയില്ല; സര്‍ക്കാരിന് ഇത് നടപ്പിലാക്കാം, യു.പിയില്‍ തുടങ്ങിക്കഴിഞ്ഞു

ന്യൂഡല്‍ഹി: പൗരത്വ (ഭേദഗതി നിയമം), എന്‍.ആര്‍.സി, എന്‍.പി.ആര്‍ ഇതില്‍ ഒന്നിനും സുപ്രിംകോടതി ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ നടപടിക്രമങ്ങള്‍ക്കും സ്റ്റേയില്ല. ഇതോടെ തത്വത്തില്‍ ഇവ സര്‍ക്കാരിന് നടപ്പിലാക്കാം.

എന്‍.പി.ആര്‍ നടപടികള്‍ ഏപ്രിലില്‍ തുടങ്ങുമെന്നും ഇതിന് സ്റ്റേ അനുവദിക്കണമെന്നും തുടക്കത്തില്‍ തന്നെ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതിന്റെ സമയം നീട്ടണമെന്നായിരുന്നു കപില്‍ സിബലിന്റെ ആവശ്യം. അസമിലെ സാഹചര്യം ചൂണ്ടിക്കാണിച്ച്, ഇന്നു തന്നെ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്ന വികാസ് സിങിന്റെ ആവശ്യവും സുപ്രിംകോടതി നിരാകരിച്ചു.

എല്ലാ തരത്തിലുള്ള ഇടക്കാല ഉത്തരവിനെയും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ എതിര്‍ത്തു. ഹരജിക്കാര്‍ക്ക് കേന്ദ്രം മറുപടി സത്യവാങ്മൂലം നല്‍കുന്നതു വരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

സി.എ.എയുടെ നടപടികള്‍ യു.പിയില്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് അഭിഷേക് സിങ്‌വി വാദിച്ചു. കഴിഞ്ഞ 70 വര്‍ഷക്കാലം നടപ്പിലാക്കാത്ത ഒരു കാര്യത്തിനു വേണ്ടി എന്തുകൊണ്ട് രണ്ടുമാസം കൂടി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം ചോദിച്ചു. യു.പിയിലെ 19 ജില്ലകളില്‍ സി.എ.എ നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഒരു ചട്ടവും ഉണ്ടാക്കാതെയാണ് ഈ ജില്ലകളിലായി 40 ലക്ഷം പേരെ സംശയാടിസ്ഥാനത്തില്‍ മാര്‍ക്ക് ചെയ്തത്. അവരുടെ വോട്ടവകാശം നഷ്ടപ്പെടും. അതുകൊണ്ട് അടിയന്തരമായി ഇത് സ്റ്റേ ചെയ്യണമെന്നും സിങ്‌വി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.