2018 June 16 Saturday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

താമരശേരി ഉരുള്‍പ്പൊട്ടലില്‍ മരണം 12 ആയി

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നുസ്രത്ത്, മകള്‍ റിന്‍ഷ ഷെറിന്‍, റിംഷ മെഹറിന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് അവസാനമായി കണ്ടെടുത്തത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റിയും പാറകള്‍ പൊട്ടിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

കരിഞ്ചോലമലയുടെ ചെരിവിലുള്ള അഞ്ചു വീടുകളില്‍ കരിഞ്ചോല ഹസന്‍, ഉമ്മിണി അബ്ദുറഹിമാന്‍, കരിഞ്ചോല അബ്ദുല്‍ സലിം, കക്കാട് ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ദിവസംമുഴുവന്‍ നീണ്ട കനത്ത മഴയ്‌ക്കൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മലയുടെ വടക്കു ഭാഗത്താണ് ആദ്യം ഉരുള്‍പൊട്ടിയത്.

12 പഞ്ചായത്തുകളിലായി ആയിരത്തോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.