2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പാകിസ്താനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെടിവയ്പ്

കറാച്ചി: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെടിവയ്പ്. തുറമുഖ നഗരമായ ഗ്വാദറിലെ പേള്‍ കോണ്ടിനന്റ് ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

ഹോട്ടലിലെ അന്തേവാസികളെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അക്രമികളും പോലിസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇരു പക്ഷത്തുനിന്നും വെടിവയ്പുണ്ടായി. അക്രമികളുടെ പക്കല്‍ ഗ്രനേഡുകളുള്ളതായി ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് സഹൂര്‍ ബലേദി അറിയിച്ചു. നാവിക സേനയും കരസേനയും പ്രദേശത്തേക്ക് എത്തിയതായി പാക് വാര്‍ത്താ വെബ്‌സൈറ്റായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News