2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഗസ്സ അതിര്‍ത്തിയില്‍ മൂന്നാം വെള്ളിയാഴ്ചയും പ്രതിഷേധം: ഇസ്‌റാഈല്‍ ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്ക്

ഗസ്സ: ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണി’ന്റെ ഭാഗമായി ഫലസ്തീനികള്‍ ഗസ്സ ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ നടത്തുന്ന പ്രതിഷേധം മൂന്നാം വെള്ളിയാഴ്ചയും തുടര്‍ന്നു. മാര്‍ച്ചിനെതിരെ ഇസ്‌റാഈല്‍ നടത്തിയ വെടിവയ്പ്പിലും ഗ്രനേഡ് ആക്രമണത്തിലും നൂറിലധികം പേര്‍ക്ക് പരുക്കേറ്റു.

മാര്‍ച്ച് 30നാണ് ഫലസ്തീനികള്‍ പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. അന്നു മുതല്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെ 34 പേര്‍ കൊല്ലപ്പെടുകയും 2000 ത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇസ്‌റാഈല്‍ സൈന്യം മൊബൈല്‍ ക്ലിനിക്കിനു നേരെയും ആക്രമണം നടത്തിയെന്ന് ഗസ്സ ആരോഗ്യ മന്ത്രി അഷ്‌റഫ് അല്‍ ഖിദ്‌റ പറഞ്ഞു. 10 മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് ശ്വാസതടസ്സമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം വകവയ്ക്കാതെ പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

ഇസ്‌റാഈല്‍ പതാക കത്തിച്ചും ഫലസ്തീന്‍ പതാക ഉയര്‍ത്തിയുമാണ് ഇന്നത്തെ പ്രതിഷേധം നടന്നത്. അതിര്‍ത്തിയില്‍ ഓരോ സ്ഥലത്തും 25 മീറ്റര്‍ പതാക സ്ഥാപിച്ച് അത് കത്തിക്കുകയായിരുന്നു.

പ്രതിഷേധത്തിന്റെ തുടക്കം

മാര്‍ച്ച് 30ന് ഭൂമി ദിനവുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്. മെയ് 15 നക്ബ ദിനം വരെ പ്രതിഷേധം തുടരും. 1948 യുദ്ധാനന്തരം സയണിസ്റ്റ് തീവ്രവാദികള്‍ 7.5 ലക്ഷം ഫലസ്തീനികളെ ആട്ടിയോടിച്ചതിന്റെ 70-ാം വാര്‍ഷികമാണ് വരാന്‍ പോകുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.