2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ടെന്നിസ് ഇതിഹാസം ആഷ്‌ലി കൂപ്പര്‍ അന്തരിച്ചു

നാല് തവണ ഗ്രാന്റ്‌സ്‌ലാം ഡബിള്‍സ് ജേതാവാണ് കൂപ്പർ

സിഡ്‌നി: ടെന്നിസ് ഇതിഹാസമായിരുന്ന ആഷ്‌ലി കൂപ്പര്‍ അന്തരിച്ചു. ദീര്‍ഘകാലം അസുഖ ബാധിതനായിരുന്നു.

1958 ല്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യു.എസ് ഓപ്പണ്‍ എന്നീ മൂന്ന് സ്‌ലാമുകളിലും കിരീടം നേടിയ താരം കൂടിയാണ് കൂപ്പര്‍. നാല് തവണ ഗ്രാന്റ്‌സ്‌ലാം ഡബിള്‍സ് ജേതാവ് കൂടിയായ കൂപ്പര്‍ 1957 ല്‍ ആസ്‌ത്രേലിയയെ ഡേവിസ് കപ്പ് കിരീടത്തിലേക്കും നയിച്ചു. മിസ് ആസ്‌ത്രേലിയ ആയ ഹെലന്‍ വുഡ് ആണ് ഭാര്യ.

ഏറെ നാളുകള്‍ക്ക് ശേഷം പരുക്കുകള്‍ കാരണം കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു കൂപ്പറിന്. ഭീമാകാരമായ ശരീരപ്രകൃതി കാരണം കളത്തില്‍ ജയന്റ് എന്ന വിളിപ്പേര് താരത്തിന് നല്‍കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.