2019 August 23 Friday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

നോട്ട് ക്ഷാമം താല്‍ക്കാലികം, ഉടന്‍ പരിഹരിക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്ത് അനുഭവിക്കുന്ന നോട്ട് ക്ഷാമം താല്‍ക്കാലികമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇപ്പോഴത്തെ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

കറന്‍സി പ്രശ്‌നം പരിശോധിച്ചുവെന്നും ബാങ്കുകള്‍ക്ക് കൂടുതല്‍ പണം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചില മേഖലകളില്‍ ‘പെട്ടെന്നും അപ്രതീക്ഷിതവുമായ ഉയര്‍ച്ച’ ഉണ്ടായതിനെത്തുടര്‍ന്നാണ് താല്‍ക്കാലിക ക്ഷാമമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്ത് നിലവില്‍ കറന്‍സി ക്ഷാമമുണ്ടെന്ന് നേരത്തെ ധനകാര്യ സഹമന്ത്രി ശിവ പ്രതാപ ശുക്ല പറഞ്ഞിരുന്നു. മൂന്നു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.