2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കര്‍ണാടകത്തിലെ നാടകം തെലങ്കാനയില്‍ ചിലവാകില്ലെന്ന് ബി.ജെ.പിയോട് കെ.ടി രാമറാവു

ഹൈദരാബാദ്:കര്‍ണാടകത്തിലെ നാടകം തെലങ്കാനയില്‍ ചിലവാകില്ലെന്ന് ബി.ജെ.പിയോട് കെ.ടി   രാമറാവു.സഹവര്‍ത്തിത്വത്തോടെ എല്ലാവരുംജീവിക്കുന്നത് ബി.ജെ.പി നേതാക്കള്‍ക്ക് ഇഷ്ടമല്ലെന്നും ടി.ആര്‍.എസ് മുതിര്‍ന്ന നേതാവ് കെ.ടി രാമറാവു. അവര്‍ക്ക് സമൂഹത്തെ വിഭജിക്കുകയും എന്നിട്ട് ഭരിക്കുകയും വേണം. അത്തരം വിദ്യകളൊന്നും തെലങ്കാനയില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തിലെ പോലെ നാടകങ്ങള്‍ ബി.ജെ.പി നടത്തുന്നത് വിജയിക്കില്ല. തെലങ്കാനയിലെ ജനങ്ങള്‍ വിഭജിച്ച് ഭരിക്കുക എന്ന നയത്തെ പിന്തുണക്കുന്നവരല്ലെന്നും കെ.ടി രാമറാവു പറഞ്ഞു.ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ ജെ.പി നദ്ദക്കെതിരെയും വലിയ വിമര്‍ശനമാണ് കെ.ടി രാമറാവു നടത്തിയത്. ബി.ജെ.പി ചരിത്രം തിരുത്തിയെഴുതുമെന്നും 2024ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നും നദ്ദ പറഞ്ഞിരുന്നു.

നദ്ദ, നുണകളുടെ കൂമ്പാരമാണ്. സംസ്ഥാന ബി.ജെ.പി നേതാക്കള്‍ എഴുതി നല്‍കുന്നത് വായിക്കുക എന്നത് അദ്ദേഹത്തിന്റെ ജോലി. അഴിമതി സര്‍ക്കാരാണെങ്കില്‍ 119ല്‍ 100 സീറ്റും നേടി വീണ്ടും അധികാരത്തില്‍ എത്താനാവുക എന്ന് കെ.ടി രാമറാവു ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.