2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

2018ല്‍ ആപ്പിള്‍ സി.ഇ.ഒയുടെ ശമ്പളം 110 കോടി രൂപ!

വാഷിങ്ടണ്‍: ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് 2018ല്‍ ലഭിച്ച ശമ്പളം 15.7 മില്യണ്‍ യുഎസ് ഡോളര്‍. അതായത് 110 കോടിയിലേറെ ഇന്ത്യന്‍ രൂപ. 2018ല്‍ കമ്പനി കൈവരിച്ച നേട്ടം മുന്‍നിര്‍ത്തിയാണ് ഇത്രയും വലിയ തുക ശമ്പളമായി നല്‍കിയത്. ഇത് രണ്ടാം വര്‍ഷമാണ് ഈ 58കാരന്‍ സി.ഇ.ഒ പദവി വഹിക്കുന്നത്. ബോണസും മറ്റു ട്രാവല്‍ അലവന്‍സുകളും ഉള്‍പ്പെടെയാണ് കുക്കിന്റെ ശമ്പളം.

2018ല്‍ 22 ശതമാനം വര്‍ധനവാണ് കുക്കിന് കമ്പനി ല്‍കിയത്. മൂന്ന് മില്യണ്‍( 21 കോടിയിലേറെ) ആണ് കുക്കിന്റെ അടിസ്ഥാന ശമ്പളം. 12 മില്യണ്‍ ഡോളര്‍ ബോണസ് ആയി നല്‍കി. ഇതിന് പുറമെ ഏഴ് ലക്ഷത്തോളം ഡോളര്‍ മറ്രു അലവന്‍സുകളും.

2018ല്‍ 265.6 ബില്യണ്‍ ഡോളറിന്റെ വില്‍പന നടന്നതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തിലുള്‍പ്പെടെ വര്‍ധന കൈവരിച്ചതായും ആപ്പിള്‍ കോമ്പന്‍സേഷന്‍ കമ്മിറ്റി വ്യക്തമാക്കുന്നു.വ്യക്തിപരമായ കണക്കുകളിലും കുക്കിന്റെ സേവനം മാതൃകാപരമാണെന്നും കമ്പനി വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.