2018 December 18 Tuesday
തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാന്‍ മനുഷ്യനു പറ്റില്ല

ആന്ധ്രാ എം.എല്‍.എയും മുന്‍ എം.എല്‍.എയും മാവോവാദികളുടെ വെടിയേറ്റു മരിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എയെയും മുന്‍ എം.എല്‍.എയെയും മാവോവാദികള്‍ വെടിവെച്ചു കൊന്നു. ആരാക്കു എം.എല്‍.എ കെ. സര്‍വേശ്വര റാവു, ടി.ഡി.പി മുന്‍ എം.എല്‍.എ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്.

അരക് മണ്ഡലത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവര്‍ക്കും നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.

എസ്.ടി സംവരണ മണ്ഡലമായ അരാക്കുവില്‍നിന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 2014ല്‍ ആണ് സര്‍വേശ്വര റാവു തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് സിവേരി സോമയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പിന്നീട് 2016ല്‍ റാവു ടി.ഡി.പിയിലേക്ക് മാറി.

ഇരുവര്‍ക്കും മാവോയിസ്റ്റുകളില്‍നിന്നു വധഭീഷണിയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.