2017 February 25 Saturday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

സെനോണ്‍ യോദ്ധയെ പരിചയപ്പെടാം

tata-xenon-yodha_front

കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ 2017ലെ ആദ്യ കൊമേഴ്‌സ്യല്‍ വാഹനമായ സെനോണ്‍ യോദ്ധ വിപണിയിലെത്തി.

സുരക്ഷയ്ക്കും സ്റ്റൈലിനും പ്രാധാന്യം നല്‍കി മികച്ച പ്രകടനവും കുറഞ്ഞ ഓപ്പറേറ്റിംഗ് ചെലവും ഉറപ്പു നല്‍കുന്നതാണ് ടാറ്റാ മോട്ടോഴ്‌സിന്റെ സെനോണ്‍ യോദ്ധ വാഹനങ്ങള്‍.

സിംഗിള്‍ കാബ്, ഡബിള്‍ കാബ് സംവിധാനം, 4ഃ2, 4ഃ4 ഓപ്ഷന്‍, കോമണ്‍ റെയില്‍ ഡീസല്‍ എഞ്ചിന്‍, മെച്ചപ്പെട്ട പവ്വര്‍, 1250 കിലോ പേലോഡ്, ഉയര്‍ന്ന ടോര്‍ക്ക് തുടങ്ങിയ സവിശേഷതകളോടെയാണ് ഈ പുതിയ കൊമേഴ്‌സ്യല്‍ വാഹനം നിരത്തിലിറങ്ങുന്നത്. സിംഗിള്‍ കാബിന് 6.05 ലക്ഷം രൂപയും ഡബിള്‍ കാബിന് 6.19 ലക്ഷം രൂപയുമാണ്് വില.