2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

എന്റെ പണം എടുത്തോളൂ, ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കൂ: വിജയ് മല്യ

 

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ തന്റെ പണം ഉപയോഗിച്ചോളൂയെന്ന വാഗ്ദാനവുമായി വിജയ് മല്യ. ജെറ്റ് എയര്‍വേയ്‌സ് പ്രതിസന്ധി രൂക്ഷമാവുകയും ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നരേഷ് ഗോയല്‍ രാജിവച്ചതിന്റെയും പശ്ചാത്തലത്തിലാണ് വിജയ് മല്യയുടെ ട്വീറ്റ്.

ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ 1500 കോടി രൂപ നിക്ഷേപം നടത്തണമെങ്കില്‍, നരേഷ് ഗോയലും ഭാര്യ അനിതയും ബോര്‍ഡില്‍ നിന്ന് രാജിവയ്ക്കണമെന്ന നിര്‍ദേശമാണ് നിക്ഷേപകര്‍ ഉന്നയിച്ചിരുന്നത്. ഇതംഗീകരിച്ച് ഇരുവരും രാജിവയ്ക്കുകയായിരുന്നു.

എസ്.ബി.ഐയില്‍ നിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ മല്യ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സും സമാനമായ പ്രതിസന്ധി കാരണമാണ് പൂട്ടിയതും പിന്നീട് അദ്ദേഹം നാടുവിട്ടതും.

ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതിസന്ധി നീക്കാന്‍ എടുത്ത നടപടിയെ സ്വാഗതം ചെയ്ത മല്യ, തന്റെ കാര്യത്തില്‍ ഇത്തരമൊരു സമീപനം ഉണ്ടായില്ലെന്നും പറഞ്ഞു. കിങ്ഫിഷറിന്റെ പ്രതിസന്ധി നീക്കാന്‍ 4000 കോടി രൂപ താന്‍ നിക്ഷേപിച്ചു. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാരിന് രണ്ട് നിലപാടാണെന്ന് മല്യ ട്വീറ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.