2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ഖുനൈത്തറ സര്‍ക്കാരിനു വിട്ടുനല്‍കാന്‍ സമ്മതിച്ച് സിറിയന്‍ വിമതര്‍

ഖുനൈത്തറ: വിമതരുടെ കൈവശമുള്ള ദക്ഷിണ സിറിയന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിജയംകാണുന്നു. ഇസ്‌റാഈല്‍ അധീനപ്പെടുത്തിയ അതിര്‍ത്തി പ്രദേശമായ ഗോളന്‍ ഹൈറ്റ്‌സിനു സമീപത്തുള്ള ഖുനൈത്തറ വിട്ടുനല്‍കാന്‍ വിമതരും സിറിയന്‍ സര്‍ക്കാരും തമ്മില്‍ ധാരണയായി.

വളരെ തന്ത്രപ്രധാനമായ പ്രദേശമാണ് വിമതരുടെ കയ്യില്‍ നിന്ന് മുഴുവനായും പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. ഖുനൈത്തറ പ്രദേശത്ത് ബഷാറുല്‍ അസദിന്റെ ഭരണം തിരിച്ചുകൊണ്ടുവരുന്നതിന് വിമതര്‍ സമ്മതിച്ചതായി സനാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തല്‍ നടപ്പിലാക്കാമെന്ന ധാരണയ്ക്കു പുറത്താണ് വിമതര്‍ കീഴടങ്ങിയത്. ആയുധങ്ങള്‍ സര്‍ക്കാരിനു കൈമാറാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രദേശത്ത് തിരിച്ചുകൊണ്ടുവരാനും വിമതര്‍ സമ്മതിച്ചിട്ടുണ്ടെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.