2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

റമദാനിലും സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം: 44 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ വിമതപ്രദേശമായ ഇദ്‌ലിബില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ഒരൊറ്റ ആക്രമണത്തില്‍ ഇത്രയേറെ പേര്‍ കൊല്ലപ്പെടുന്ന ഈ വര്‍ഷത്തെ ആദ്യ ആക്രമണമാണിത്.

കൊല്ലപ്പെട്ടവരില്‍ 11 സ്ത്രീകളും ആറു കുട്ടികളും ഉണ്ട്. വടക്കന്‍ ഇദ്‌ലിബ് ഗ്രാമമായ സര്‍ദാന ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

റമദാന്‍ നോമ്പ് തുറന്നയുടനെ ആക്രമണം നടന്നുവെന്ന് ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാച്ച്‌ഡോഗ് പറഞ്ഞു. 60 ല്‍ ഏറെ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ നിരവധിയാണ്. അതുകൊണ്ട് മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

സര്‍ദാനയിലെ പള്ളിക്കു സമീപത്തുള്ള മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായതെന്ന് വൈറ്റ്‌ഹെല്‍മെറ്റ്‌സ് പ്രവര്‍ത്തകര്‍ പറഞ്ഞു.

റഷ്യ, തുര്‍ക്കി, ഇറാന്‍ രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കി തീവ്രത കുറയ്ക്കല്‍ മേഖലയായി പ്രഖ്യാപിച്ചിടത്താണ് ആക്രമണമുണ്ടായത്. ഈയിടെയായി ശാന്തമായിരുന്ന സിറിയയില്‍ റമദാന്‍ മാസമെന്നു പോലും നോക്കാതെ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.