2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

എട്ടു ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടില്‍ സിഡ്‌നി

സിഡ്‌നി: സിഡ്‌നി നഗരവാസികള്‍ ചുട്ടു പൊള്ളുകയാണ്. കഴിഞ്ഞ എട്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ അനുഭവിച്ചിട്ടില്ലാത്ത അത്രയും ചൂടാണ് തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് നഗരവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം പെന്റിത്തില്‍ 47.3 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. സിഡ്‌നിയില്‍ രേഖപ്പെടുത്തിയ ഈ ചൂടാണ് കഴിഞ്ഞ 80 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന ചൂടെന്ന് മെറ്ററോളജി വകുപ്പ് അറിയിച്ചു.

പുറത്തിറങ്ങുന്നവര്‍ വളരെയധികം സൂക്ഷിക്കണമെന്നും പ്രത്യേകിച്ച് വയോധികരെന്നും കലാവാസ്ഥാ വകുപ്പ് അറിയിച്ചു. സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നും അതിനാല്‍ ആവശ്യമെങ്കില്‍ ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിച്ചു.

അടുത്ത രണ്ടോ മൂന്നോ ദിനം കൂടി അന്തരീക്ഷ താപനില 40 ഡിഗ്രിക്ക് മുകളിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.