2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്

  • ഇന്ന് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍

 

 

 

 

 

 

കാസര്‍കോട്: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ മൂന്നംഗ സംഘം ഇരുവരെയും തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

 

ആക്രമണത്തില്‍ കൃപേഷ് സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു.ഗുരുതരമായി പരുക്കേറ്റശരത് ലാലിനെ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മെന്നും കോണ്‍ഗ്രസ് നേതൃത്വം. സ്ഥലത്ത് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്ന് ജില്ലാ ഹര്‍ത്താലിനും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാകോസ് ഫെയ്‌സ്ബുക്കിലൂടെയാണ് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

 

അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ISIS ന്റെ കേരള പതിപ്പായി സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകം.

അതിദാരുണവും, പൈശാചികവുമായ സിപിഎം കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ഇന്ന് തിങ്കളാഴ്ച്ച(18/02/2019) രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നു.

സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു    ഡീന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.