2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സ്വിച്ച് ഹിറ്റ് പോലെ ഈ സ്വിച്ച് ബൗളിങ്ങും ഹിറ്റ്; വീഡിയോ പങ്കുവച്ച് ബി.സി.സി.ഐ

മുംബൈ: ക്രിക്കറ്റില്‍ നിരവധി ഷോട്ടുകള്‍ ബാറ്റ്‌സ്മാന്‍മാര്‍ അടിക്കാറുണ്ട്. എം.എസ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട്, ശ്രീലങ്കന്‍ താരം തിലകരത്‌ന ദില്‍ഷന്റെ ദില്‍സ്‌കൂപ് ഷോട്ട് എന്നിവ അവയില്‍ ചിലത് മാത്രം. അതുപോലെ ഹിറ്റായ ഒന്നാണ് സ്വിച്ച് ഹിറ്റ്.

ബാറ്റ് ചെയ്യുന്ന ആള്‍ വലംകൈയനോ ഇടംകൈയനോ ആണെന്നതിനനുസരിച്ചാണ് ബൗളര്‍ ബോള്‍ ചെയ്യുകയും എതിര്‍ ടീം ഫീല്‍ഡ് ഒരുക്കുന്നതും. എന്നാല്‍, ഈ ധാരണകളെ തിരുത്തുന്നതാണ് സ്വിച്ച് ഹിറ്റ്. ഇടംകൈയനായ ബാറ്റ്‌സ്മാന്‍ ബോള്‍ ചെയ്യുമ്പോള്‍ വലംകൈയിലേക്ക് ബാറ്റ് മാറ്റി അടിക്കുന്നതാണ് സ്വിച്ച് ഹിറ്റ്. ആസ്‌ത്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവര്‍ സ്വിച്ച് ഹിറ്റിന് പേരു കേട്ടവരാണ്.

 

 

ക്രിക്കറ്റ് നിയമപുസ്തകത്തില്‍ നിന്നും വിരുദ്ധമാണ് ഇത്തരം ഷോട്ടുകളെങ്കിലും അതെല്ലാം ഇപ്പോള്‍ അംഗീകരിച്ച ഷോട്ടുകളാണ്. എന്നാല്‍, ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് സ്വിച്ച് ബൗളിങ് ആക്ഷന്‍. ബി.സി.സി.ഐ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

വലംകൈ ബൗളിങ്ങിനായെത്തിയ ബൗളര്‍ 360 ഡിഗ്രി തിരിഞ്ഞ് ഇടതു കൈകൊണ്ട് ചെയ്യുന്നതായാണ് വീഡിയോ. എന്നാല്‍, ഈ ബോള്‍ അംപയര്‍ ഡെഡ് ബോള്‍ ആയാണ് കൂട്ടിയത്. അംപയറിന്റെ തീരുമാനത്തിനെതിരേ നിരവധി പേര്‍ ഫെയ്‌സ്ബുക്കില്‍ കമന്റ് ചെയ്തിട്ടുണ്. സ്വിച്ച് ഹിറ്റ് ബാറ്റിങ്ങില്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് സ്വിച്ച് ബൗളിങ് അനുവദിച്ചു കൂടാ എന്നാണ് നിരവധി പേരുടെ ചോദ്യം..?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.