2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്വപ്‌ന സുരേഷ് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍; പരിശോധനാ ഫലം വരുന്നത് വരെ തുടരും

തൃശൂര്‍: തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെ തൃശൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. മിഷന്‍ ക്വാട്ടേഴ്‌സ് റോഡിലെ റിമാന്‍ഡ് തടവുകാര്‍ക്കുള്ള അമ്പിളിക്കല ഹോസ്റ്റലിലേക്കാണ് വൈകീട്ട് സ്വപ്‌നയെ എത്തിച്ചത്.

കൊവിഡ് പരിശോധനാഫലം വരുന്നതു വരേക്കാണ് സ്വപ്‌നയെ കൊവിഡ് കെയര്‍ സെന്ററില്‍ താമസിപ്പിക്കുക.പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ സ്വപ്‌നയെ കൊച്ചിയിലേക്ക് തിരികേ കൊണ്ടുപോകും. ഇവരുടെ പരിശോധനാ ഫലം നാളെ തന്നെ ലഭ്യമാകുമെന്നാണ് സൂചന.

സ്വപ്‌നയെ തൃശൂരിലേക്ക് കൊണ്ടുവരുമെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ അമ്പളിക്കല ഹോസ്റ്റല്‍ പരിസരത്ത് കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.സിറ്റി പൊലിസ് കമ്മീഷണര്‍ നേരിട്ടെത്തി സുരക്ഷ നിയന്ത്രിച്ചു.അസി.കമ്മീഷണര്‍ വി.കെ രാജുവിന്റെ നേതൃത്വത്തില്‍ 70 പേരടങ്ങുന്ന പൊലിസ് സംഘം കൊവിഡ് കെയര്‍ സെന്ററിന് കാവലായുണ്ട്.നിലവില്‍ 25 ഓളം റിമാന്‍ഡ് തടവുകാര്‍ നിലവില്‍ ഇവിടെയുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.